< Salmi 7 >

1 Siggaion di Davide, il quale egli cantò al Signore, sopra le parole di Cus Beniaminita SIGNORE Iddio mio, io mi confido in te; Salvami da tutti quelli che mi perseguitano, e riscuotimi;
ബെന്യാമീന്യനായ കൂശിന്റെ വാക്കുകൾനിമിത്തം ദാവീദ് യഹോവയ്ക്കു പാടിയ വിഭ്രമഗീതം. എന്റെ ദൈവമായ യഹോവേ, അങ്ങയെ ഞാൻ ശരണം പ്രാപിക്കുന്നു; എന്നെ ഉപദ്രവിക്കുന്ന എല്ലാവരുടെയും കയ്യിൽനിന്ന് എന്നെ രക്ഷിച്ചു വിടുവിക്കണമേ.
2 Che talora [il mio nemico] non rapisca l'anima mia come un leone; E [non la] laceri, senza che [vi sia] alcuno che [mi] riscuota.
അവൻ സിംഹത്തെപ്പോലെ എന്നെ കീറിക്കളയരുതേ; വിടുവിക്കുവാൻ ആരും ഇല്ലാതെയിരിക്കുമ്പോൾ എന്നെ ചീന്തിക്കളയരുതേ.
3 Signore Iddio mio, se ho fatto questo, Se vi è perversità nelle mie mani;
എന്റെ ദൈവമായ യഹോവേ, ഞാൻ ഇത് ചെയ്തിട്ടുണ്ടെങ്കിൽ, എന്റെ പക്കൽ നീതികേടുണ്ടെങ്കിൽ,
4 Se ho renduto mal [per bene] a chi viveva in pace meco ([Io], che ho riscosso colui che mi era nemico senza cagione),
എന്നോട് സമാധാനമായിരുന്നവനോട് ഞാൻ ദോഷം ചെയ്തിട്ടുണ്ടെങ്കിൽ, - കാരണംകൂടാതെ എന്നോട് ശത്രുവായിരുന്നവനെ ഞാൻ വിടുവിച്ചുവല്ലോ
5 Perseguiti pure il nemico l'anima mia, e [l]'aggiunga, E calpesti la vita mia, [mettendola] per terra; E stanzi la mia gloria nella polvere. (Sela)
ശത്രു എന്റെ പ്രാണനെ പിന്തുടർന്നു പിടിക്കട്ടെ; അവൻ എന്റെ ജീവനെ നിലത്തിട്ടു ചവിട്ടട്ടെ; എന്റെ മാനത്തെ പൂഴിയിൽ തള്ളിയിടട്ടെ. (സേലാ)
6 Levati, Signore, nell'ira tua; Innalzati contro a' furori de' miei nemici, E destati in mio favore; tu hai ordinato il giudicio.
യഹോവേ, കോപത്തോടെ എഴുന്നേല്ക്കണമേ; എന്റെ വൈരികളുടെ ക്രോധത്തോട് എതിർത്തുനില്ക്കണമേ; എനിക്ക് വേണ്ടി അവിടുന്ന് കല്പിച്ച ന്യായവിധിക്കായി ഉണരണമേ;
7 E circonditi la raunanza de' popoli; E torna poi in luogo elevato di sopra ad essa.
ജനതകൾ സംഘമായി അങ്ങയെ ചുറ്റിനില്ക്കട്ടെ; ഉയരത്തിലിരുന്ന് അവിടുന്ന് അവരെ ഭരിക്കേണമേ
8 Il Signore giudicherà i popoli; Signore, giudicami; [Giudica] di me secondo la mia giustizia, e la mia integrità.
യഹോവ ജനതകളെ ന്യായം വിധിക്കുന്നു; യഹോവേ, എന്റെ നീതിക്കും പരമാർത്ഥതയ്ക്കും തക്കവണ്ണം എന്നെ വിധിക്കണമേ;
9 Deh! venga meno la malvagità de' malvagi, E stabilisci l'[uomo] giusto; Conciossiachè [tu sii] l'Iddio giusto, che provi i cuori e le reni.
ദുഷ്ടന്റെ ദുഷ്ടത അവസാനിക്കട്ടെ; നീതിമാനെ അവിടുന്ന് ഉറപ്പിക്കണമേ. നീതിമാനായ ദൈവം ഹൃദയങ്ങളെയും മനസ്സുകളെയും ശോധനചെയ്യുന്നുവല്ലോ.
10 Il mio scudo [è] in Dio, Che salva quelli che son diritti di cuore.
൧൦ദൈവമാണ് എന്റെ പരിച; അവിടുന്ന് ഹൃദയപരമാർത്ഥതയുള്ളവരെ രക്ഷിക്കുന്നു.
11 Iddio [è] giusto giudice, E un Dio che si adira ogni giorno.
൧൧ദൈവം നീതിയുള്ള ന്യായാധിപതിയാകുന്നു; ദൈവം ദിവസംപ്രതി ദുഷ്ടനോട് കോപിക്കുന്നു.
12 Se [il mio nemico] non si converte, egli aguzzerà la sua spada; [Già] ha teso l'arco suo, e l'ha preparato.
൧൨മനം തിരിയുന്നില്ലെങ്കിൽ അവിടുന്ന് തന്റെ വാളിന് മൂർച്ചകൂട്ടും; അവിടുന്ന് തന്റെ വില്ലു കുലച്ച് ഒരുക്കിയിരിക്കുന്നു.
13 Egli ha apparecchiate arme mortali; Egli adopererà le sue saette contro agli ardenti persecutori.
൧൩അവിടുന്ന് മരണാസ്ത്രങ്ങളെ അവന്റെനേരെ തൊടുത്ത്, തന്റെ ശരങ്ങളെ തീയമ്പുകളാക്കി തീർത്തിരിക്കുന്നു.
14 Ecco, [il mio nemico] partorisce iniquità; Egli ha conceputo affanno, e partorirà inganno.
൧൪ഇതാ, അവന് നീതികേടിനാൽ നോവു കിട്ടുന്നു; അവൻ കഷ്ടത്തെ ഗർഭംധരിച്ച് വഞ്ചനയെ പ്രസവിക്കുന്നു.
15 Egli ha cavata una fossa, e l'ha affondata; Ma egli stesso è caduto nella fossa [ch'egli] ha fatta.
൧൫അവൻ ഒരു കുഴി കുഴിച്ചുണ്ടാക്കി, കുഴിച്ച കുഴിയിൽ താൻതന്നെ വീണു.
16 Il travaglio ch'egli dà [altrui] gli ritornerà sopra la testa, E la sua violenza gli scenderà sopra la sommità del capo.
൧൬അവന്റെ ദുഷ്പ്രവർത്തികൾ അവന്റെ തലയിലേക്കു തന്നെ തിരിയും; അവന്റെ ദുഷ്ടത അവന്റെ നെറുകയിൽ തന്നെ പതിക്കും.
17 Io loderò il Signore, secondo la sua giustizia; E salmeggerò il Nome del Signore Altissimo.
൧൭ഞാൻ യഹോവയെ അവിടുത്തെ നീതിക്കു തക്കവണ്ണം സ്തുതിക്കും; അത്യുന്നതനായ യഹോവയുടെ നാമത്തിന് സ്തോത്രം പാടും.

< Salmi 7 >