< യെശയ്യാവ് 65 >

1 എന്നെ ആഗ്രഹിക്കാത്തവർ എന്നെ അന്വേഷിപ്പാൻ ഇടയായി; എന്നെ അന്വേഷിക്കാത്തവൎക്കു എന്നെ കണ്ടെത്തുവാൻ സംഗതി വന്നു; എന്റെ നാമം വിളിച്ചപേക്ഷിക്കാത്ത ജാതിയോടു: ഇതാ ഞാൻ, ഇതാ ഞാൻ എന്നു ഞാൻ പറഞ്ഞു.
Objawiłem się tym, którzy o mnie nie pytali, zostałem znaleziony przez tych, którzy mnie nie szukali. Do narodu, który się nie nazywał moim imieniem, mówiłem: Oto jestem, oto jestem.
2 സ്വന്ത വിചാരങ്ങളെ അനുസരിച്ചു ആകാത്ത വഴിയിൽ നടക്കുന്ന മത്സരമുള്ള ജനത്തിങ്കലേക്കു ഞാൻ ഇടവിടാതെ കൈ നീട്ടുന്നു.
Cały dzień wyciągałem swoje ręce do ludu buntowniczego, który kroczy drogą niedobrą, za własnymi myślami;
3 അവർ എന്റെ മുഖത്തു നോക്കി എല്ലായ്പോഴും എന്നെ കോപിപ്പിക്കുന്നോരു ജനമായി തോട്ടങ്ങളിൽ ബലികഴിക്കയും ഇഷ്ടികമേൽ ധൂപം കാണിക്കയും
Do ludu, który stale i zuchwale pobudza mnie do gniewu, składając ofiary w ogrodach i paląc kadzidło na cegłach;
4 കല്ലറകളിൽ കുത്തിയിരിക്കയും ഗുഹകളിൽ രാപാൎക്കയും പന്നിയിറച്ചി തിന്നുകയും പാത്രങ്ങളിൽ അറെപ്പായ ചാറു നിറെക്കയും മാറി നില്ക്ക; ഇങ്ങോട്ടു അടുക്കരുതു;
Który przesiaduje na grobach i nocuje przy swoich bożkach, który je mięso wieprzowe, a obrzydliwa polewka [jest] w jego naczyniach;
5 ഞാൻ നിന്നെക്കാൾ ശുദ്ധൻ എന്നു പറകയും ചെയ്യുന്നു; അവർ എന്റെ മൂക്കിൽ പുകയും ഇടവിടാതെ കത്തുന്ന തീയും ആകുന്നു.
I mówi: Odsuń się, nie zbliżaj się do mnie, bo jestem świętszy od ciebie. On jest dymem w moich nozdrzach i ogniem płonącym przez cały dzień.
6 അതു എന്റെ മുമ്പാകെ എഴുതിവെച്ചിരിക്കുന്നു; ഞാൻ പകരം വീട്ടിയല്ലാതെ അടങ്ങിയിരിക്കയില്ല; അവരുടെ മാൎവ്വിടത്തിലേക്കു തന്നേ ഞാൻ പകരം വീട്ടും.
Oto zapisano to przede mną. Nie zamilknę, ale oddam i odpłacę im w zanadrzu;
7 നിങ്ങളുടെ അകൃത്യങ്ങൾക്കും മലകളിന്മേൽ ധൂപം കാട്ടുകയും കുന്നുകളിന്മേൽ എന്നെ ദുഷിക്കയും ചെയ്തിട്ടുള്ള നിങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങൾക്കും കൂടെ പകരം വീട്ടും; ഞാൻ ആദ്യം അവരുടെ പ്രതിഫലം അവരുടെ മാൎവ്വിടത്തിലേക്കു അളന്നുകൊടുക്കും എന്നു യഹോവ അരുളിച്ചെയ്യുന്നു.
Za wasze nieprawości i nieprawości waszych ojców, mówi PAN, którzy palili kadzidło na górach i hańbili mnie na pagórkach; dlatego wymierzę im w zanadrze za ich dawne czyny.
8 യഹോവ ഇപ്രകാരം അരുളിച്ചെയ്യുന്നു: മുന്തിരിക്കുലയിൽ പുതുവീഞ്ഞു കണ്ടിട്ടു; നശിപ്പിക്കരുതു; ഒരനുഗ്രഹം അതിൽ ഉണ്ടു എന്നു പറയുന്നതുപോലെ ഞാൻ എന്റെ ദാസന്മാർനിമിത്തം പ്രവൎത്തിക്കും; എല്ലാവരെയും നശിപ്പിക്കയില്ല.
Tak mówi PAN: Jak wtedy, gdy znajduje się wino w kiści i mówi się: Nie psuj go, bo w nim jest błogosławieństwo, tak i ja uczynię przez wzgląd na moje sługi – nie zniszczę ich wszystkich.
9 ഞാൻ യാക്കോബിൽനിന്നു ഒരു സന്തതിയെയും യെഹൂദയിൽനിന്നു എന്റെ പൎവ്വതങ്ങൾക്കു ഒരു അവകാശിയെയും ഉത്ഭവിപ്പിക്കും; എന്റെ വൃതന്മാർ അതിനെ കൈവശമാക്കുകയും എന്റെ ദാസന്മാർ അവിടെ വസിക്കയും ചെയ്യും.
Bo wywiodę z Jakuba potomstwo, a z Judy dziedzica moich gór. Moi wybrani posiądą je i moi słudzy będą tam mieszkać.
10 എന്നെ അന്വേഷിച്ചിട്ടുള്ള എന്റെ ജനത്തിന്നായി ശാരോൻ ആടുകൾക്കു മേച്ചൽപുറവും ആഖോർതാഴ്വര കന്നുകാലികൾക്കു കിടപ്പിടവും ആയിരിക്കും.
A Szaron stanie się pastwiskiem dla owiec, a dolina Akor legowiskiem dla wołów – to dla mojego ludu, który mnie szukał.
11 എന്നാൽ യഹോവയെ ഉപേക്ഷിക്കയും എന്റെ വിശുദ്ധപൎവ്വതത്തെ മറക്കയും ഗദ് ദേവന്നു ഒരു മേശ ഒരുക്കി മെനിദേവിക്കു വീഞ്ഞു കലൎത്തി നിറെച്ചുവെക്കയും ചെയ്യുന്നവരേ,
Ale was, którzy opuściliście PANA, którzy zapominacie o mojej świętej górze, którzy zastawiacie stół dla tego wojska i składacie ofiary z płynów temu mnóstwu;
12 ഞാൻ വിളിച്ചപ്പോൾ നിങ്ങൾ ഉത്തരം പറയാതെയും ഞാൻ അരുളിച്ചെയ്തപ്പോൾ കേൾക്കാതെയും എനിക്കു അനിഷ്ടമായുള്ളതു പ്രവൎത്തിച്ചു എനിക്കു പ്രസാദമല്ലാത്തതു തിരഞ്ഞെടുത്തതുകൊണ്ടു ഞാൻ നിങ്ങളെ വാളിന്നു നിയമിച്ചുകൊടുക്കും; നിങ്ങൾ എല്ലാവരും കുലെക്കു കുനിയേണ്ടിവരും.
Was przeznaczę pod miecz i wy wszyscy schylicie się na rzeź, ponieważ wołałem, a nie odezwaliście się, mówiłem, a nie słyszeliście, ale czyniliście to, co złe w moich oczach, i wybraliście to, co mi się nie podobało.
13 അതുകൊണ്ടു യഹോവയായ കൎത്താവു ഇപ്രകാരം അരുളിച്ചെയ്യുന്നു: ഇതാ, എന്റെ ദാസന്മാർ ഭക്ഷിക്കും; നിങ്ങളോ വിശന്നിരിക്കും; എന്റെ ദാസന്മാർ പാനംചെയ്യും; നിങ്ങളോ ദാഹിച്ചിരിക്കും; എന്റെ ദാസന്മാർ സന്തോഷിക്കും; നിങ്ങളോ ലജ്ജിച്ചിരിക്കും.
Dlatego tak mówi Pan BÓG: Oto moi słudzy będą jeść, a wy będziecie głodni. Oto moi słudzy będą pić, a wy będziecie spragnieni. Oto moi słudzy będą się radować, a wy będziecie zawstydzeni.
14 എന്റെ ദാസന്മാർ ഹൃദയാനന്ദംകൊണ്ടു ഘോഷിക്കും; നിങ്ങളോ മനോവ്യസനംകൊണ്ടു നിലവിളിച്ചു മനോവ്യഥയാൽ മുറയിടും.
Oto moi słudzy będą śpiewać z radości serca, a wy będziecie krzyczeć z boleści serca i zawodzić z powodu zrozpaczonego ducha.
15 നിങ്ങളുടെ പേർ നിങ്ങൾ എന്റെ വൃതന്മാൎക്കു ഒരു ശാപവാക്കായി വെച്ചേച്ചുപോകും; യഹോവയായ കൎത്താവു നിന്നെ കൊന്നുകളയും; തന്റെ ദാസന്മാൎക്കു അവൻ വേറൊരു പേർ വിളിക്കും.
I zostawicie swoje imię moim wybranym na przekleństwo, gdyż Pan BÓG zabije was, a swoje sługi nazwie innym imieniem.
16 മുമ്പിലത്തെ കഷ്ടങ്ങൾ മറന്നുപോകയും അവ എന്റെ കണ്ണിന്നു മറഞ്ഞിരിക്കയും ചെയ്കകൊണ്ടു ഭൂമിയിൽ തന്നെത്താൻ അനുഗ്രഹിക്കുന്നവൻ സത്യദൈവത്താൽ തന്നെത്താൻ അനുഗ്രഹിക്കും; ഭൂമിയിൽ സത്യം ചെയ്യുന്നവൻ സത്യദൈവത്തെച്ചൊല്ലി സത്യം ചെയ്യും.
Ten, który będzie sobie błogosławił na ziemi, będzie sobie błogosławił w Bogu prawdziwym, a kto będzie przysięgał na ziemi, będzie przysięgał na Boga prawdziwego, bo dawne uciski pójdą w zapomnienie i będą zakryte przed moimi oczami.
17 ഇതാ, ഞാൻ പുതിയ ആകാശവും പുതിയ ഭൂമിയും സൃഷ്ടിക്കുന്നു; മുമ്പിലത്തെവ ആരും ഓൎക്കുകയില്ല; ആരുടെയും മനസ്സിൽ വരികയുമില്ല.
Oto bowiem stworzę nowe niebiosa i nową ziemię i nie będą wspominane pierwsze rzeczy ani nie przyjdą na myśl.
18 ഞാൻ സൃഷ്ടിക്കുന്നതിനെക്കുറിച്ചു നിങ്ങൾ സന്തോഷിച്ചു എന്നേക്കും ഘോഷിച്ചുല്ലസിപ്പിൻ; ഇതാ, ഞാൻ യെരൂശലേമിനെ ഉല്ലാസപ്രദമായും അതിലെ ജനത്തെ ആനന്ദപ്രദമായും സൃഷ്ടിക്കുന്നു.
Lecz weselcie się i radujcie na wieki wieków z tego, co ja stworzę, bo oto stworzę Jerozolimę radością i jej lud weselem.
19 ഞാൻ യെരൂശലേമിനെക്കുറിച്ചു സന്തോഷിക്കയും എന്റെ ജനത്തെക്കുറിച്ചു ആനന്ദിക്കയും ചെയ്യും; കരച്ചലും നിലവിളിയും ഇനി അതിൽ കേൾക്കയില്ല;
I będę się radować z powodu Jerozolimy i weselić z powodu mojego ludu, a nie będzie już słychać w nim głosu płaczu ani narzekania.
20 കുറെ ദിവസം മാത്രം ജീവിക്കുന്ന കുട്ടിയും ആയുസ്സു തികയാത്ത വൃദ്ധനും അവിടെ ഇനി ഉണ്ടാകയില്ല; ബാലൻ നൂറു വയസ്സു പ്രായമുള്ളവനായി മരിക്കും; പാപിയോ നൂറു വയസ്സുള്ളവനായിരുന്നാലും ശപിക്കപ്പെട്ടവൻ എന്നേ വരൂ.
Nie będzie tam już ani niemowlęcia [żyjącego] tylko kilka dni, ani starca, który by nie dożył swoich dni, bo dziecko umrze jako stuletni, ale grzesznik, choćby miał i sto lat, będzie przeklęty.
21 അവർ വീടുകളെ പണിതു പാൎക്കും; അവർ മുന്തിരിത്തോട്ടങ്ങളെ ഉണ്ടാക്കി അവയിലെ ഫലം അനുഭവിക്കും.
Pobudują też domy i będą w nich mieszkać, zasadzą winnice i będą jeść z nich owoce.
22 അവർ പണിക, മറ്റൊരുത്തൻ പാൎക്ക എന്നു വരികയില്ല; അവർ നടുക, മറ്റൊരുത്തൻ തിന്നുക എന്നും വരികയില്ല; എന്റെ ജനത്തിന്റെ ആയുസ്സു വൃക്ഷത്തിന്റെ ആയുസ്സുപോലെ ആകും; എന്റെ വൃതന്മാർ തന്നേ തങ്ങളുടെ അദ്ധ്വാനഫലം അനുഭവിക്കും.
Nie będą budować, by ktoś inny tam mieszkał, nie będą sadzić, by ktoś inny jadł, bo dni mojego ludu będą jak dni drzewa i moi wybrani długo będą korzystać z dzieła swoich rąk.
23 അവർ വൃഥാ അദ്ധ്വാനിക്കയില്ല; ആപത്തിന്നായിട്ടു പ്രസവിക്കയുമില്ല; അവർ യഹോവയാൽ അനുഗ്രഹിക്കപ്പെട്ടവരുടെ സന്തതിയല്ലോ; അവരുടെ സന്താനം അവരോടുകൂടെ ഇരിക്കും.
Nie będą trudzić się na próżno ani rodzić, aby się bać, gdyż są potomstwem błogosławionym przez PANA, oni i ich potomkowie wraz z nimi.
24 അവർ വിളിക്കുന്നതിന്നുമുമ്പെ ഞാൻ ഉത്തരം അരുളും; അവർ സംസാരിച്ചുകൊണ്ടിരിക്കുമ്പോൾ തന്നേ ഞാൻ കേൾക്കും.
I będzie tak, że zanim zawołają, ja się odezwę, gdy jeszcze będą mówić, ja wysłucham.
25 ചെന്നായും കുഞ്ഞാടും ഒരുമിച്ചു മേയും; സിംഹം കാള എന്നപോലെ വൈക്കോൽ തിന്നും; സൎപ്പത്തിന്നു പൊടി ആഹാരമായിരിക്കും; എന്റെ വിശുദ്ധപൎവ്വതത്തിൽ എങ്ങും ഒരു ദോഷമോ നാശമോ ആരും ചെയ്കയില്ല എന്നു യഹോവ അരുളിച്ചെയ്യുന്നു.
Wilk z barankiem paść się będą razem, lew jak wół będzie jeść słomę i proch będzie pokarmem węża. Nie będą szkodzić ani niszczyć na całej mojej świętej górze, mówi PAN.

< യെശയ്യാവ് 65 >