< 2 ദിനവൃത്താന്തം 35 >

1 അനന്തരം യോശീയാവ് യെരൂശലേമിൽ യഹോവയ്ക്ക് ഒരു പെസഹ ആചരിച്ചു. ഒന്നാം മാസം പതിനാലാം തീയതി അവർ പെസഹ അറുത്തു.
És tartott Jósijáhú Jeruzsálemben pészachot az Örökkévalónak, s levágták a pészacháldozatot az első hónap tizennegyedikén.
2 അവൻ പുരോഹിതന്മാരെ അവരുടെ ശുശ്രൂഷകൾക്കായി നിയോഗിച്ചു. യഹോവയുടെ ആലയത്തിലെ ശുശ്രൂഷയ്ക്കായി അവരെ ഉത്സാഹിപ്പിച്ചു.
És fölállította a papokat őrizetükre s megerősítette őket az Örökkévaló háza szolgálatára.
3 അവൻ യിസ്രായേൽ ജനത്തിന്റെ ഉപദേഷ്ടാക്കന്മാരും യഹോവയ്ക്ക് വിശുദ്ധരുമായ ലേവ്യരോട് പറഞ്ഞത്: “യിസ്രായേൽ രാജാവായ ദാവീദിന്റെ മകൻ ശലോമോൻ പണിത ആലയത്തിൽ വിശുദ്ധപെട്ടകം വെക്കുക; ഇനി അത് നിങ്ങളുടെ ചുമലുകൾക്ക് ഭാരമായിരിക്കരുത്; നിങ്ങളുടെ ദൈവമായ യഹോവയെയും അവന്റെ ജനമായ യിസ്രായേലിനെയും സേവിക്കുന്നതിൽ ശ്രദ്ധവെക്കുക.
És meghagyta a levitáknak, akik értelmeztek egész Izraelnek, akik szentek voltak az Örökkévalónak: tegyétek a szent ládát a házba, melyet épített Salamon, Dávid fia, Izrael királya; nincs nektek vállatokra való teher; most szolgáljátok az Örökkévalót, a ti Istenteket, s népét Izraelt.
4 യിസ്രായേൽ രാജാവായ ദാവീദിന്റെയും അവന്റെ മകനായ ശലോമോന്റെയും രേഖകളിൽ നിർദേശിച്ചിരിക്കും പോലെ പിതൃഭവനം പിതൃഭവനമായും ഗണം ഗണമായും നിങ്ങളെത്തന്നെ ഒരുക്കുവിൻ.
S legyetek kész atyai házaitok szerint, osztályaitokhoz képest, Dávidnak, Izrael királyának irata szerint s fia Salamon írása szerint,
5 നിങ്ങളുടെ സഹോദരന്മാരായ ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ച് ഓരോ വിഭാഗത്തിനും ലേവ്യരുടെ ഓരോ പിതൃഭവനഭാഗത്തിന്റെ ശുശ്രൂഷ ലഭിക്കത്തക്കവണ്ണം വിശുദ്ധമന്ദിരത്തിൽ നിൽക്കേണം.
s álljatok a szentélyben testvéreitek a nép fiai atyai házai szerint való csoportoknak megfelelően egy-egy atyai háznak osztálya a levitákból;
6 ഇങ്ങനെ നിങ്ങൾ പെസഹ അറുത്ത് നിങ്ങളെത്തന്നെ വിശുദ്ധീകരിക്കയും മോശെമുഖാന്തരം നൽകപ്പെട്ട യഹോവയുടെ അരുളപ്പാടുകൾ നിങ്ങളുടെ സഹോദരന്മാർ അനുസരിക്കേണ്ടതിന് അവരെ ഒരുക്കുകയും ചെയ്‌വീൻ”.
s vágjátok le a pészacháldozatot s szenteljétek meg magatokat s legyetek kész testvéreitek számára, cselekedvén az Örökkévalónak Mózes által adott igéje szerint.
7 യോശീയാവ് അവിടെ ഉണ്ടായിരുന്ന എല്ലാവർക്കുംവേണ്ടി പെസഹ യാഗങ്ങൾക്കായി രാജാവിന്റെ ആട്ടിൻകൂട്ടത്തിൽനിന്ന് മുപ്പതിനായിരം കുഞ്ഞാടുകളെയും, വെള്ളാട്ടിൻകുട്ടികളെയും, മൂവായിരം കാളകളെയും കൊടുത്തു.
És adományozott Jósijáhú a nép fiai számára juhokat s fiatal kecskéket, mindet pészacháldozatokul, mindazok számára, akik találtattak, szám szerint harmincezret és háromezer szarvasmarhát: ezeket a király vagyonából.
8 അവന്റെ പ്രഭുക്കന്മാർ, ജനത്തിനും, പുരോഹിതന്മാർക്കും, ലേവ്യർക്കും ഔദാര്യമായി കൊടുത്തു; ദൈവാലയ പ്രമാണികളായ ഹില്ക്കീയാവും സെഖര്യാവും യെഹീയേലും പുരോഹിതന്മാർക്ക് പെസഹ യാഗങ്ങൾക്കായി രണ്ടായിരത്തറുനൂറ് കുഞ്ഞാടുകളെയും മുന്നൂറ് കാളകളെയും കൊടുത്തു.
Nagyjai pedig fölajánlásképpen a nép számára, a papok számára s a leviták számára adományoztak; Chilkijáhú, Zekharjáhú és Jechíél, az Isten házának elöljárói, adtak a papoknak pészacháldozatokul kétezerhatszázat és háromszáz szarvasmarhát.
9 കോനന്യാവും അവന്റെ സഹോദരന്മാരായ ശെമയ്യാവും നെഥനയേലും ലേവ്യരുടെ പ്രഭുക്കന്മാരായ ഹസബ്യാവും യെഹീയേലും യോസാബാദും പെസഹ യാഗങ്ങൾക്കായി അയ്യായിരം കുഞ്ഞാടുകളെയും അഞ്ഞൂറ് കാളകളെയും ലേവ്യർക്ക് കൊടുത്തു.
És Kánanjáhú, meg Semájáhú és Netanél, az ő testvérei, és Chasabjáhú, meg Jeíél és Józábád, a leviták nagyjai adományoztak a leviták számára pészacháldozatokul ötezret és ötszáz szarvasmarhát.
10 ൧൦ ഇങ്ങനെ ശുശ്രൂഷക്കുള്ള ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രാജകല്പനപ്രകാരം പുരോഹിതന്മാർ തങ്ങളുടെ സ്ഥാനത്തും ലേവ്യർ ഗണം ഗണമായും നിന്നു.
Így megszilárdult a szolgálat, s fölálltak a papok állásukra s a leviták osztályaikhoz, a király parancsolata szerint.
11 ൧൧ അവർ പെസഹ അറുത്തു; പുരോഹിതന്മാർ അവരുടെ കയ്യിൽനിന്ന് രക്തം വാങ്ങി തളിക്കയും ലേവ്യർ മൃഗങ്ങളുടെ തോലുരിക്കയും ചെയ്തു.
És levágták a pészacháldozatot, s a papok hintettek kezükből, a leviták pedig lehúzták a bőrt.
12 ൧൨ പിന്നെ മോശെയുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നത് പോലെ യഹോവയ്ക്ക് അർപ്പിക്കേണ്ടതിന്, ജനത്തിന്റെ പിതൃഭവനവിഭാഗം അനുസരിച്ച് വിഭജിച്ച് കൊടുക്കുവാൻ തക്കവണ്ണം ഹോമയാഗത്തെയും കാളകളെയും നീക്കി വെച്ചു.
És elkülönítették az égőáldozatot, hogy odaadják a nép fiainak atyai házai szerint való csoportoknak, hogy bemutassák az Örökkévalónak, amint írva van Mózes könyvében; és így a szarvasmarhákat.
13 ൧൩ അവർ ചട്ടപ്രകാരം പെസഹ കുഞ്ഞാടുകളെ തീയിൽ ചുട്ടെടുത്തു; മറ്റ് നിവേദിത വസ്തുക്കൾ കലങ്ങളിലും കുട്ടകങ്ങളിലും ചട്ടികളിലും വേവിച്ച് സർവ്വജനത്തിനും വേഗത്തിൽ വിളമ്പിക്കൊടുത്തു.
És megfőzték a pészacháldozatot tűzön rendelet szerint; a szentségeket pedig megfőzték a fazekakban, üstökben s tálakban és sürögve hordták mind a nép fiainak.
14 ൧൪ പിന്നെ ലേവ്യർ തങ്ങൾക്കും പുരോഹിതന്മാർക്കും വേണ്ടി ഒരുക്കി; അഹരോന്യ പുരോഹിതന്മാർ ഹോമയാഗങ്ങളും മേദസ്സും അർപ്പിക്കുന്നതിൽ രാത്രിവരെ അദ്ധ്വാനിച്ചിരുന്നു. അതുകൊണ്ട് ലേവ്യർ അഹരോന്യ പുരോഹിതന്മാർക്കു വേണ്ടി കൂടെ ഒരുക്കേണ്ടിവന്നു.
Azután pedig készítettek maguknak s a papoknak, mert a papok, Áron fiai, az égőáldozat s a zsiradékok bemutatásánál voltak éjjelig; a leviták tehát készítettek maguknak s a papoknak Áron fiainak.
15 ൧൫ ആസാഫിന്റെ മക്കളായ സംഗീതക്കാർ ദാവീദിന്റെയും ആസാഫിന്റെയും ഹേമാന്റെയും രാജാവിന്റെ ദർശകനായ യെദൂഥൂന്റെയും കല്പനപ്രകാരം തങ്ങളുടെ സ്ഥാനത്തും, വാതിൽകാവല്ക്കാർ അതത് വാതില്‍ക്കലും നിന്നു; അവരുടെ സഹോദരന്മാരായ ലേവ്യർ അവർക്കുവേണ്ടി ഒരുക്കിയിരുന്നതിനാൽ അവർക്ക് തങ്ങളുടെ ശുശ്രൂഷയുടെ സ്ഥാനങ്ങൾ വിട്ടുപോകേണ്ട ആവശ്യമില്ലായിരുന്നു;
De az énekesek, Ászáf fiai, állásukon voltak, parancsolata szerint Dávidnak, Ászáfnak, Hémánnak meg Jedútunnak, a király látójának; a kapuőrök is egy-egy kapunál voltak; nem kellett eltávozniuk szolgálatuktól, mert testvéreik a leviták készítettek számukra.
16 ൧൬ ഇങ്ങനെ യോശീയാരാജാവിന്റെ കല്പനപ്രകാരം പെസഹ ആചരിപ്പാനും യഹോവയുടെ യാഗപീഠത്തിന്മേൽ ഹോമയാഗങ്ങൾ അർപ്പിപ്പാനും വേണ്ട സകലശുശ്രൂഷയും അന്ന് ക്രമത്തിലായി.
És megszilárdult az Örökkévaló szolgálata azon a napon, mert tartották a pészacháldozatot s bemutatták az égőáldozatokat az Örökkévaló oltárán Jósijáhú király parancsolata szerint.
17 ൧൭ ആ സമയത്ത് അവിടെ ഉണ്ടായിരുന്ന യിസ്രായേൽ മക്കൾ പെസഹയും പുളിപ്പില്ലാത്ത അപ്പത്തിന്റെ ഉത്സവവും ഏഴു ദിവസം ആചരിച്ചു.
S tartották Izrael fiai, az ottlevők, a pészacháldozatot abban az időben, meg a kovásztalan kenyerek ünnepét hét napon át.
18 ൧൮ ശമൂവേൽപ്രവാചകന്റെ കാലത്തിന് ശേഷം യിസ്രായേലിൽ ഇതുപോലെ ഒരു പെസഹ ആചരിച്ചിട്ടില്ല; യോശീയാവും പുരോഹിതന്മാരും ലേവ്യരും അവിടെ ഉണ്ടായിരുന്ന എല്ലാ യെഹൂദാജനങ്ങളും യിസ്രായേലും യെരൂശലേം നിവാസികളും ആചരിച്ച ഈ പെസഹപോലെ യിസ്രായേൽരാജാക്കന്മാരാരും ആചരിച്ചിട്ടില്ല.
És nem tartatott Izraelben ilyen pészach Sámuél próféta napjai óta, s mind az Izrael királyai nem tartottak olyan pészachot, mint volt az, amelyet tartott Jócijáhú meg a papok és a leviták, meg egész Jehúda s Izrael, amely találtatott, meg Jeruzsálem lakói.
19 ൧൯ യോശീയാവിന്റെ വാഴ്ചയുടെ പതിനെട്ടാം ആണ്ടിൽ ഈ പെസഹ ആചരിച്ചു.
Jósijáhú uralkodásának tizennyolcadik évében tartatott ez a pészach.
20 ൨൦ യോശീയാവ് ദൈവാലയം യഥാസ്ഥാനത്താക്കിയശേഷം ഈജിപ്റ്റിലെ രാജാവായ നെഖോ, ഫ്രാത്ത് നദിയുടെ സമീപത്തുള്ള കർക്കെമീശ് ആക്രമിപ്പാൻ ഒരുങ്ങിയപ്പോൾ യോശീയാവ് അവന്റെനേരെ പുറപ്പെട്ടു.
Mindezek után, hogy Jósijáhú helyrehozta a házat, felvonult Nekhó, Egyiptom királya, hogy harcoljon az Eufrátes mellett levő Karkemisnál; s kivonult ellene Jósijáhú.
21 ൨൧ എന്നാൽ നെഖോ അവന്റെ അടുക്കൽ ദൂതന്മാരെ അയച്ച്: “യെഹൂദാരാജാവേ, നാം തമ്മിൽ എന്തിന് പോരാടണം? ഞാൻ ഇന്ന് നിന്റെനേരെ അല്ല, എനിക്ക് യുദ്ധമുള്ള ഗൃഹത്തിന്റെ നേരെയത്രേ പുറപ്പെട്ടിരിക്കുന്നത്; ദൈവം എന്നോട് തിടുക്കത്തിൽ ഈ കാര്യം ചെയ്യാൻ കല്പിച്ചിരിക്കുന്നു; എന്റെ പക്ഷത്തുള്ള ദൈവം നിന്നെ നശിപ്പിക്കാതിരിക്കേണ്ടതിന് അവനോട് ഇടപെടരുത്” എന്ന് പറയിച്ചു.
És amaz követeket küldött hozzá, mondván: mi közöm hozzád, Jehúda királya? Nem teellened megyek ma, hanem hadakozásom háza ellen, s Isten azt mondta, hogy siessek; állj el az Istentől, aki velem van, hogy meg ne rontson téged.
22 ൨൨ എങ്കിലും യോശീയാവ് പിൻതിരിയാതെ അവനോട് യുദ്ധം ചെയ്യേണ്ടതിന് വേഷംമാറി; നെഖോ പറഞ്ഞ ദൈവവചനങ്ങൾ കേൾക്കാതെ അവൻ മെഗിദ്ദോ താഴ്വരയിൽ യുദ്ധം ചെയ്‌വാൻ ചെന്നു.
De Jósijáhú el nem fordította arcát tőle, hanem vele harcolni igyekezett, s nem hallgatott Nekhónak Isten szájából való szavaira s jött harcolni Megiddó síkságában.
23 ൨൩ വില്ലാളികൾ യോശീയാരാജാവിനെ എയ്തു; രാജാവ് തന്റെ ഭൃത്യന്മാരോട്: “എന്നെ ഇവിടെനിന്ന് കൊണ്ടുപോകുവിൻ; ഞാൻ കഠിനമായി മുറിവേറ്റിരിക്കുന്നു” എന്ന് പറഞ്ഞു.
És az íjászok lőttek Jósijáhú királyra; s mondta a király a szolgáinak: Vigyetek el engem, mert nagyon megsebesültem.
24 ൨൪ അങ്ങനെ അവന്റെ ഭൃത്യന്മാർ അവനെ രഥത്തിൽനിന്നിറക്കി അവന്റെ രണ്ടാം രഥത്തിൽ കയറ്റി യെരൂശലേമിൽ കൊണ്ടുവന്നു; അവൻ മരിച്ചു; അവന്റെ പിതാക്കന്മാരുടെ ഒരു കല്ലറയിൽ അവനെ അടക്കം ചെയ്തു. എല്ലാ യെഹൂദയും യെരൂശലേമും യോശീയാവെക്കുറിച്ച് വിലപിച്ചു.
És elvitték őt szolgái a szekérről s ráültették másodrendű szekerére s Jeruzsálembe vitték s meghalt s eltemették ősei sírjaiban; egész Jehúda pedig és Jeruzsálem gyászoltak Jóaijáhú fölött.
25 ൨൫ യിരെമ്യാവും യോശീയാവെക്കുറിച്ച് വിലപിച്ചു; സംഗീതക്കാരും സംഗീതക്കാരത്തികളും ഇന്നുവരെ അവരുടെ വിലാപഗീതങ്ങളിൽ യോശീയാവെക്കുറിച്ച് പ്രസ്താവിക്കുന്നു. യിസ്രായേലിൽ അത് ഒരു ആചാരമായിരിക്കുന്നു; അവ വിലാപങ്ങളിൽ എഴുതിയിരിക്കുന്നുവല്ലോ.
És siralmat mondott Jirmejáhú Jósijáhú fölött, s mind az énekesek s énekesnők szóltak siralmaikban Jósijáhúról mind e mai napig, s törvényül tették meg Izraelben; s íme azok meg vannak írva a Siralmakban.
26 ൨൬ യോശീയാവിന്റെ മറ്റുള്ള വൃത്താന്തങ്ങളും യഹോവയുടെ ന്യായപ്രമാണത്തിൽ എഴുതിയിരിക്കുന്നപ്രകാരമുള്ള അവന്റെ സൽപ്രവൃത്തികളും
És Jósijáhúnak egyéb dolgai s kegyes tettei, aszerint ami írva van az Örökkévaló tanában,
27 ൨൭ ആദ്യവസാനം അവന്റെ ചരിത്രവും യിസ്രായേലിലെയും യെഹൂദയിലെയും രാജാക്കന്മാരുടെ പുസ്തകത്തിൽ എഴുതിയിരിക്കുന്നുവല്ലോ.
és előbbi s utóbbi dolgai, íme meg vannak írva Izrael s Jehúda királyainak könyvében.

< 2 ദിനവൃത്താന്തം 35 >