< യോനാ 4 >

1 യോനായ്ക്ക് ഇത് തികച്ചും അനിഷ്ടമായി. അവൻ കോപിച്ചു.
اما یونس از این موضوع به شدت ناراحت و خشمگین شد.
2 അവൻ യഹോവയോട് പ്രാർത്ഥിച്ചു: “അയ്യോ, യഹോവേ, ഞാൻ സ്വദേശത്ത് ആയിരുന്നപ്പോൾ ഇതു തന്നേ സംഭവിക്കുമെന്ന് പറഞ്ഞിരുന്നല്ലോ? അതുകൊണ്ടായിരുന്നു ഞാൻ ആദ്യം തർശീശിലേക്ക് ഓടിപ്പോയത്; നീ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയുമുള്ള ദൈവമാകയാൽ അനർത്ഥത്തെക്കുറിച്ചു മനസ്സുമാറ്റും എന്നു ഞാൻ അറിഞ്ഞിരുന്നു.
او نزد خداوند دعا کرد و گفت: «خداوندا، وقتی در مملکت خود بودم و تو به من گفتی به اینجا بیایم، می‌دانستم که تو از تصمیم خود منصرف خواهی شد، زیرا تو خدایی مهربان و بخشنده هستی و دیر غضبناک می‌شوی و بسیار احسان می‌کنی. برای همین بود که خواستم به ترشیش فرار کنم.
3 ആകയാൽ യഹോവേ, എന്റെ ജീവനെ എടുത്തുകൊള്ളേണമേ; ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നത് എനിക്ക് നല്ലത്” എന്നു പറഞ്ഞു.
«خداوندا، اینک جانم را بگیر، زیرا برای من مردن بهتر از زنده ماندن است.»
4 “നീ കോപിക്കുന്നതു ന്യായമോ” എന്ന് യഹോവ ചോദിച്ചു.
آنگاه خداوند به وی فرمود: «آیا درست است که از این بابت خشمگین شوی؟»
5 അനന്തരം യോനാ നഗരത്തിന്റെ പുറത്ത് കിഴക്കുഭാഗത്തായി ഇരുന്നു; അവിടെ ഒരു കുടിലുണ്ടാക്കി നഗരത്തിന് എന്ത് ഭവിക്കും എന്നു കാണുവാൻ അതിന്റെ തണലിൽ കാത്തിരുന്നു.
یونس از شهر خارج شده، به طرف شرق رفت. در خارج از شهر برای خود سایبانی ساخته، زیر سایهٔ آن منتظر نشست تا ببیند بر سر شهر چه می‌آید.
6 യോനയുടെ സങ്കടത്തിൽ ആശ്വാസമായി അവന്റെ തലക്കു മുകളിൽ തണൽ ആയിരിക്കേണ്ടതിന് യഹോവയായ ദൈവം ഒരു ആവണക്ക് ഉണ്ടാകുവാൻ കല്പിച്ചു. അത് അവന് മീതെ വളർന്നുപൊങ്ങി; യോനാ ആവണക്കു നിമിത്തം അത്യന്തം സന്തോഷിച്ചു.
آنگاه خداوند به سرعت گیاهی رویانید و برگهای پهن آن را بر سر یونس گسترانید تا بر او سایه بیندازد و به او راحتی ببخشد. یونس از سایهٔ گیاه بسیار شاد شد.
7 പിറ്റെന്നാൾ പുലർന്നപ്പോൾ ദൈവകൽപ്പനയാൽ ഒരു പുഴു ആ ആവണക്ക് നശിപ്പിച്ചുകളഞ്ഞു, അത് വാടിപ്പോയി.
اما صبح روز بعد خدا کرمی به وجود آورد و کرم ساقهٔ گیاه را خورد و گیاه خشک شد.
8 സൂര്യൻ ഉദിച്ചപ്പോൾ ദൈവം അത്യഷ്ണമുള്ള ഒരു കിഴക്കൻകാറ്റ് വരുത്തി; വെയിൽ യോനയുടെ തലയിൽ കൊള്ളുകയാൽ അവൻ ക്ഷീണിച്ച് മരിച്ചാൽ കൊള്ളാം എന്ന് ഇച്ഛിച്ചു: “ജീവിച്ചിരിക്കുന്നതിനെക്കാൾ മരിക്കുന്നത് എനിക്ക് നല്ലത്” എന്ന് പറഞ്ഞു.
وقتی که آفتاب برآمد و هوا گرم شد، خداوند بادی سوزان از جانب شرق بر یونس وزانید و آفتاب چنان بر سر او تابید که بی‌تاب شده، آرزوی مرگ کرد و گفت: «برای من مردن بهتر از زنده ماندن است.»
9 ദൈവം യോനയോട്: “നീ ആവണക്കു നിമിത്തം കോപിക്കുന്നത് ന്യായമോ” എന്നു ചോദിച്ചതിന് അവൻ: “ഞാൻ മരണപര്യന്തം കോപിക്കുന്നത് ന്യായം തന്നേ” എന്ന് പറഞ്ഞു.
آنگاه خداوند به یونس فرمود: «آیا از خشک شدن گیاه باید خشمگین شوی؟» یونس گفت: «بلی، باید تا به حد مرگ هم خشمگین شوم.»
10 ൧൦ അതിന് യഹോവ: “നീ അദ്ധ്വാനിക്കയോ വളർത്തുകയൊ ചെയ്യാതെ ഒരു രാത്രിയിൽ ഉണ്ടായി വരികയും പിറ്റേ രാത്രിയിൽ നശിച്ചുപോകയും ചെയ്ത ആവണക്കിനെക്കുറിച്ച് നിനക്ക് അനുകമ്പ തോന്നുന്നുവല്ലോ.
خداوند فرمود: «برای گیاهی که در یک شب به وجود آمد و در یک شب از بین رفت دلت سوخت، با آنکه برایش هیچ زحمتی نکشیده بودی؛
11 ൧൧ എന്നാൽ വലങ്കയ്യും ഇടങ്കയ്യും തമ്മിൽ തിരിച്ചറിഞ്ഞുകൂടാത്ത ഒരുലക്ഷത്തി ഇരുപതിനായിരത്തിൽ അധികം മനുഷ്യരും അനേകം മൃഗങ്ങളുമുള്ള മഹാനഗരമായ നീനെവേയോട് എനിക്ക് സഹതാപം തോന്നരുതോ” എന്നു ചോദിച്ചു.
پس آیا دل من برای شهر بزرگ نینوا نسوزد که در آن بیش از صد و بیست هزار نفر که دست چپ و راست خود را از هم تشخیص نمی‌دهند و نیز حیوانات بسیار وجود دارد؟»

< യോനാ 4 >