< സങ്കീർത്തനങ്ങൾ 30 >

1 ആലയപ്രതിഷ്ഠാഗീതം; ദാവീദിന്റെ ഒരു സങ്കീർത്തനം. യഹോവേ, ഞാൻ അങ്ങയെ പുകഴ്ത്തുന്നു; അവിടുന്ന് എന്നെ ഉദ്ധരിച്ചിരിക്കുന്നു; എന്റെ ശത്രുക്കൾ എന്നെക്കുറിച്ച് സന്തോഷിക്കുവാൻ അവിടുന്ന് സന്ദർഭം ഉണ്ടാക്കിയതുമില്ല.
Psalm i pieśń na poświęcenie przybytku Dawida. PANIE, będę cię wywyższać, bo podniosłeś mnie i nie pozwoliłeś mym wrogom cieszyć się z mojego powodu.
2 എന്റെ ദൈവമായ യഹോവേ, അങ്ങയോട് ഞാൻ നിലവിളിച്ചു; അവിടുന്ന് എന്നെ സൗഖ്യമാക്കുകയും ചെയ്തു.
PANIE, Boże mój, wołałem do ciebie i uzdrowiłeś mnie.
3 യഹോവേ, അവിടുന്ന് എന്റെ പ്രാണനെ പാതാളത്തിൽനിന്ന് കയറ്റിയിരിക്കുന്നു; കുഴിയിൽ ഇറങ്ങി പോകുന്നവരുടെ ഇടയിൽനിന്ന് അവിടുന്ന് എനിക്ക് ജീവരക്ഷ വരുത്തിയിരിക്കുന്നു. (Sheol h7585)
PANIE, wyprowadziłeś moją duszę z piekła, zachowałeś mnie przy życiu, abym nie zstąpił do dołu. (Sheol h7585)
4 യഹോവയുടെ വിശുദ്ധന്മാരേ, കർത്താവിന് സ്തുതിപാടുവിൻ; അവിടുത്തെ വിശുദ്ധനാമത്തിന് സ്തോത്രം ചെയ്‌വിൻ.
Śpiewajcie PANU, święci jego, i wysławiajcie [go], wspominając jego świętość.
5 അവിടുത്തെ കോപം ക്ഷണനേരത്തേക്കേയുള്ളു; അവിടുത്തെ പ്രസാദമോ ജീവപര്യന്തമുള്ളത്; സന്ധ്യയ്ക്ക് കരച്ചിൽ വന്ന് രാത്രിയിൽ വസിക്കും; ഉഷസ്സിലാകട്ടെ ആനന്ദഘോഷം വരുന്നു.
Jego gniew bowiem trwa tylko chwilę, a jego łaskawość przez [całe] życie; choćby płacz trwał przez noc, rankiem nastanie radość.
6 “ഞാൻ ഒരുനാളും കുലുങ്ങിപ്പോകുകയില്ല” എന്ന് എന്റെ സുരക്ഷിതകാലത്ത് ഞാൻ പറഞ്ഞു.
Powiedziałem w czasie mej pomyślności: Nigdy się nie zachwieję.
7 യഹോവേ, അങ്ങയുടെ പ്രസാദത്താൽ അങ്ങ് എന്നെ പർവ്വതം പോലെ ഉറച്ചു നില്‍ക്കുമാറാക്കി; അവിടുത്തെ മുഖം അങ്ങ് മറച്ചു, ഞാൻ ഭ്രമിച്ചുപോയി.
PANIE, w swojej łaskawości umocniłeś moją górę; ale gdy ukryłeś swoje oblicze, strwożyłem się.
8 യഹോവേ, ഞാൻ അങ്ങയോട് നിലവിളിച്ചു; യഹോവയോട് ഞാൻ യാചിച്ചു.
Wołałem do ciebie, PANIE, modliłem się do PANA:
9 ഞാൻ കുഴിയിൽ ഇറങ്ങിപ്പോയാൽ എന്റെ രക്തംകൊണ്ട് എന്ത് ലാഭമാണുള്ളത്? ധൂളി അങ്ങയെ സ്തുതിക്കുമോ? അത് അങ്ങയുടെ സത്യം പ്രസ്താവിക്കുമോ?
Jaki pożytek z mojej krwi, gdybym zstąpił do dołu? Czy proch będzie cię chwalić? Czy będzie głosić twoją prawdę?
10 ൧൦ യഹോവേ, കേൾക്കണമേ; എന്നോട് കരുണയുണ്ടാകണമേ; യഹോവേ, എന്റെ രക്ഷകനായിരിക്കണമേ.
Usłysz, PANIE, i zmiłuj się nade mną; PANIE, bądź moim pomocnikiem.
11 ൧൧ അവിടുന്ന് എന്റെ ദുഃഖത്തെ ആനന്ദമാക്കിത്തീർത്തു; അവിടുന്ന് എന്റെ ചണവസ്ത്രം അഴിച്ച് എന്നെ സന്തോഷം ധരിപ്പിച്ചിരിക്കുന്നു;
Mój płacz zmieniłeś w taniec, zdjąłeś [ze mnie] wór [pokutny], a przepasałeś mnie radością;
12 ൧൨ ഞാൻ മൗനമായിരിക്കാതെ അങ്ങേക്ക് സ്തുതി പാടേണ്ടതിനു തന്നെ. എന്റെ ദൈവമായ യഹോവേ, ഞാൻ എന്നേക്കും അങ്ങേക്ക് സ്തോത്രം ചെയ്യും.
Aby [moja] chwała śpiewała ci i nie milkła; PANIE, mój Boże, będę cię wysławiać na wieki.

< സങ്കീർത്തനങ്ങൾ 30 >