< Nehemias 9 >

1 På den fire og tyvende dag i samme måned samlet Israels barn sig og holdt faste, klædd i sekk og med jord strødd på sine hoder.
എന്നാൽ ഈ മാസം ഇരുപത്തിനാലാം തീയതി യിസ്രായേൽ മക്കൾ ഉപവസിച്ച്, രട്ടുടുത്തും ദേഹത്ത് പൂഴി വാരിയിട്ടും കൊണ്ട് ഒന്നിച്ചുകൂടി.
2 Og Israels ætt skilte sig fra alle fremmede og stod så frem og bekjente sine synder og sine fedres misgjerninger.
യിസ്രായേൽപരമ്പരയിലുള്ളവർ സകല അന്യജാതിക്കാരിൽ നിന്നും വേർതിരിഞ്ഞുനിന്ന് തങ്ങളുടെ പാപങ്ങളും തങ്ങളുടെ പിതാക്കന്മാരുടെ അകൃത്യങ്ങളും ഏറ്റുപറഞ്ഞു.
3 Så blev de stående på sin plass mens det blev lest op for dem av Herrens, deres Guds lovbok en fjerdedel av dagen, og en annen fjerdedel av dagen avla de bekjennelse og tilbad Herren sin Gud.
പിന്നെ അവർ തങ്ങളുടെ സ്ഥാനങ്ങളിൽ തന്നെ എഴുന്നേറ്റ് നിന്നു; അന്ന് ഒരു യാമത്തോളം ദൈവമായ യഹോവയുടെ ന്യായപ്രമാണപുസ്തകം വായിച്ച് കേൾക്കുകയും പിന്നെ ഒരു യാമത്തോളം പാപങ്ങളെ ഏറ്റുപറഞ്ഞ് തങ്ങളുടെ ദൈവമായ യഹോവയെ നമസ്കരിക്കുകയും ചെയ്തു.
4 Josva og Bani, Kadmiel, Sebanja, Bunni, Serebja, Bani og Kenani trådte op på levittenes forhøining, og de ropte med høi røst til Herren sin Gud.
ലേവ്യരിൽ യേശുവ, ബാനി, കദ്മീയേൽ, ശെബന്യാവ്, ബുന്നി, ശേരെബ്യാവ്, ബാനി, കെനാനി എന്നിവർ ലേവ്യർക്ക് നിൽക്കുവാനുള്ള പടികളിൽ നിന്നുകൊണ്ട് തങ്ങളുടെ ദൈവമായ യഹോവയോട് ഉറക്കെ നിലവിളിച്ചു.
5 Og levittene Josva og Kadmiel, Bani, Hasabneja, Serebja, Hodia, Sebanja og Petahja sa: Stå op og lov Herren eders Gud fra evighet til evighet! Ja, lovet være ditt herlige navn, som er ophøiet over all lov og pris!
പിന്നെ യേശുവ, കദ്മീയേൽ, ബാനി, ഹശബ്ന്യാവ്, ശേരെബ്യാവ്, ഹോദീയാവ്, ശെബന്യാവ്, പെഥഹ്യാവ്, എന്നീ ലേവ്യർ പറഞ്ഞതെന്തെന്നാൽ: “നിങ്ങൾ എഴുന്നേറ്റ് നിങ്ങളുടെ ദൈവമായ യഹോവയെ എന്നെന്നേക്കും വാഴ്ത്തുവിൻ. സകല പ്രശംസയ്ക്കും സ്തുതിക്കും മീതെ ഉയർന്നിരിക്കുന്ന അങ്ങയുടെ മഹത്വമുള്ള നാമം വാഴ്ത്തപ്പെടുമാറാകട്ടെ.
6 Du alene er Herren, du har gjort himlene, himlenes himler og all deres hær, jorden og alt som er på den, havene og alt som er i dem, og du holder det alt sammen i live, og himmelens hær tilbeder dig.
അങ്ങ്, അങ്ങ് മാത്രമാണ് യഹോവ; അങ്ങ് ആകാശത്തെയും സ്വർഗ്ഗാധിസ്വർഗ്ഗത്തെയും അവയിലെ സകലസൈന്യത്തെയും ഭൂമിയെയും അതിലുള്ള സകലത്തെയും സമുദ്രങ്ങളെയും അവയിലുള്ള സകലത്തെയും ഉണ്ടാക്കി; അങ്ങ് അവയെ ഒക്കെയും രക്ഷിക്കുന്നു; ആകാശത്തിലെ സൈന്യം അങ്ങയെ നമസ്കരിക്കുന്നു.
7 Det var du, Herre Gud, som utvalgte Abram og førte ham ut fra kaldeernes Ur og gav ham navnet Abraham.
അബ്രാമിനെ തിരഞ്ഞെടുത്ത് അവനെ കൽദയപട്ടണമായ ഊരിൽനിന്ന് കൊണ്ടുവന്ന് അവന് അബ്രാഹാം എന്ന് പേരിട്ട ദൈവമായ യഹോവ അങ്ങ് തന്നെ.
8 Og du fant hans hjerte trofast mot dig, og du gjorde den pakt med ham at du vilde gi hans ætt kana'anittenes, hetittenes, amorittenes og ferisittenes og jebusittenes og girgasittenes land; og du holdt ditt ord, for du er rettferdig.
അങ്ങ് അവന്റെ ഹൃദയം അങ്ങയുടെ മുമ്പാകെ വിശ്വസ്തമായി കണ്ടു; കനാന്യർ, ഹിത്യർ, അമോര്യർ, പെരിസ്യർ, യെബൂസ്യർ, ഗിർഗ്ഗസ്യർ എന്നിവരുടെ ദേശം കൊടുക്കും, അവന്റെ സന്തതിക്ക് തന്നെ കൊടുക്കും എന്ന് അങ്ങ് അവനോട് ഒരു നിയമം ചെയ്തു; അങ്ങ് നീതിമാനായിരിക്കയാൽ അങ്ങയുടെ വചനങ്ങൾ നിവർത്തിച്ചുമിരിക്കുന്നു.
9 Du så våre fedres nød i Egypten, og du hørte deres rop ved det Røde Hav,
ഈജിപ്റ്റിൽ ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരുടെ പീഡയെ അങ്ങ് കാണുകയും ചെങ്കടലിന്റെ അരികെ നിന്നുള്ള അവരുടെ നിലവിളിയെ കേൾക്കുകയും
10 og du gjorde tegn og undergjerninger med Farao og alle hans tjenere og alt folket i hans land; for du visste at de hadde faret overmodig frem mot dem, og du vant dig et stort navn, som det kan sees på denne dag.
൧൦ഫറവോനിലും അവന്റെ സകലദാസന്മാരിലും അവന്റെ ദേശത്തെ സകല ജനങ്ങളിലും അടയാളങ്ങളും അത്ഭുതങ്ങളും പ്രവർത്തിക്കയും ചെയ്തു; അവർ അവരോട് അഹങ്കാരം പ്രവർത്തിച്ചത് അങ്ങ് അറിഞ്ഞിരുന്നുവല്ലോ; അങ്ങനെ ഇന്നും നിലനിൽക്കുന്നതുപോലെ അങ്ങ് അങ്ങേയ്ക്കായി ഒരു നാമം സമ്പാദിച്ചിരിക്കുന്നു.
11 Du kløvde havet for dem, og de gikk midt igjennem havet på det tørre; du kastet deres forfølgere i dypet, så de sank som sten i de veldige vann.
൧൧അങ്ങ് കടലിനെ അവരുടെ മുമ്പിൽ വിഭാഗിച്ച്, കടലിന്റെ നടുവിൽ ഉണങ്ങിയ നിലത്തുകൂടി അവരെ കടക്കുമാറാക്കി; അവരെ പിന്തുടർന്നവരെ അങ്ങ് പെരുവെള്ളത്തിൽ ഒരു കല്ലുപോലെ ആഴത്തിൽ എറിഞ്ഞുകളഞ്ഞു.
12 Du ledet dem i en skystøtte om dagen og i en ildstøtte om natten for å Iyse for dem på den vei de skulde gå.
൧൨അങ്ങ് പകൽ മേഘസ്തംഭം കൊണ്ടും രാത്രി അവർ പോകുന്ന വഴിക്ക് വെളിച്ചംകൊടുക്കുവാൻ അഗ്നിസ്തംഭംകൊണ്ടും അവരെ വഴിനടത്തി.
13 Du steg ned på Sinai berg og talte med dem fra himmelen; du gav dem rette befalinger og trygge lover, gode forskrifter og bud.
൧൩അങ്ങ് സീനായിമലമേൽ ഇറങ്ങി, ആകാശത്തുനിന്ന് അവരോട് സംസാരിച്ച് അവർക്ക് ന്യായമായുള്ള വിധികളും സത്യമായുള്ള ന്യായപ്രമാണങ്ങളും നല്ല ചട്ടങ്ങളും കല്പനകളും നൽകി.
14 Du kunngjorde dem din hellige sabbat; du gav dem bud og forskrifter og lover gjennem din tjener Moses.
൧൪അങ്ങയുടെ വിശുദ്ധശബ്ബത്ത് അങ്ങ് അവരെ അറിയിച്ച്, അങ്ങയുടെ ദാസനായ മോശെമുഖാന്തരം അവർക്ക് കല്പനകളും ചട്ടങ്ങളും ന്യായപ്രമാണവും കല്പിച്ചുകൊടുത്തു.
15 Du gav dem brød fra himmelen når de hungret, og lot vann komme frem av klippen for dem når de tørstet, og du bød dem å dra inn og ta det land i eie som du med opløftet hånd hadde svoret at du vilde gi dem.
൧൫അവരുടെ വിശപ്പിന് അങ്ങ് അവർക്ക് ആകാശത്തുനിന്ന് അപ്പം കൊടുത്തു; അവരുടെ ദാഹത്തിന് അങ്ങ് അവർക്ക് പാറയിൽനിന്ന് വെള്ളം പുറപ്പെടുവിച്ചു. അങ്ങ് അവർക്ക് കൊടുക്കുമെന്ന് സത്യംചെയ്ത ദേശം കൈവശമാക്കുവാനും അവരോട് കല്പിച്ചു.
16 Men de, våre fedre, var overmodige og hårdnakkede og hørte ikke på dine bud.
൧൬എങ്കിലും അവരും ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരും അഹങ്കരിച്ച് ദുശ്ശാഠ്യം കാണിച്ച്, അങ്ങയുടെ കല്പനകളെ കേൾക്കാതിരുന്നു.
17 De vilde ikke høre og kom ikke i hu de undergjerninger du hadde gjort for dem, men var hårdnakkede og valgte sig en høvding og vilde i sin gjenstridighet vende tilbake til sin trældom; men du er en Gud som tilgir, nådig og barmhjertig, langmodig og rik på miskunnhet, og du forlot dem ikke.
൧൭അനുസരിക്കുവാൻ അവർ കൂട്ടാക്കിയില്ല; അങ്ങ് അവരിൽ ചെയ്ത അത്ഭുതങ്ങൾ അവർ ഓർക്കാതെ ദുശ്ശാഠ്യം കാണിച്ച് തങ്ങളുടെ അടിമത്തത്തിലേക്ക് മടങ്ങിപ്പോകുവാൻ വേണ്ടി മത്സരിച്ച് ഒരു തലവനെ നിയമിച്ചു; അങ്ങോ കൃപയും കരുണയും ദീർഘക്ഷമയും മഹാദയയും ഉള്ള ദൈവം ആകയാൽ അവരെ ഉപേക്ഷിച്ചുകളഞ്ഞില്ല.
18 Ja, de støpte sig endog en kalv og sa: Dette er din Gud, som førte dig op fra Egypten. Og de gjorde sig skyldige i store bespottelser.
൧൮അവർ തങ്ങൾക്ക് ഒരു കാളക്കിടാവിനെ വാർത്തുണ്ടാക്കി; ‘ഇത് നിന്നെ ഈജിപ്റ്റിൽ നിന്ന് കൊണ്ടുവന്ന നിന്റെ ദൈവം’ എന്ന് പറഞ്ഞ് വലിയ ക്രോധം ജനിപ്പിച്ചെങ്കിലും
19 Men du - i din store barmhjertighet forlot du dem ikke i ørkenen; skystøtten vek ikke fra dem om dagen, men ledet dem på veien, ei heller vek ildstøtten fra dem om natten, men lyste for dem på den vei de skulde gå.
൧൯അങ്ങയുടെ മഹാകരുണ നിമിത്തം അങ്ങ് അവരെ മരുഭൂമിയിൽ വിട്ടുകളഞ്ഞില്ല; പകൽ അവരെ വഴിനടത്തിയ മേഘസ്തംഭവും രാത്രി അവർക്ക് വെളിച്ചം കൊടുത്ത് വഴി കാണിച്ച അഗ്നിസ്തംഭവും അവരെ വിട്ടുമാറിയതുമില്ല.
20 Du gav dem din gode Ånd til å lære dem; du nektet ikke deres munn din manna, og du gav dem vann når de tørstet.
൨൦അവരെ ഉപദേശിക്കേണ്ടതിന് അങ്ങയുടെ നല്ല ആത്മാവിനെ അങ്ങ് കൊടുത്തു; അവരുടെ വിശപ്പിന് മന്നയും അവരുടെ ദാഹത്തിന് വെള്ളവും കൊടുത്തു.
21 I firti år forsørget du dem i ørkenen, de manglet intet; deres klær blev ikke utslitt, og deres føtter blev ikke hovne.
൨൧ഇങ്ങനെ അങ്ങ് അവരെ നാല്പത് സംവത്സരം മരുഭൂമിയിൽ പരിപാലിച്ചു: അവർക്ക് ഒന്നിനും കുറവുണ്ടായില്ല; അവരുടെ വസ്ത്രം പഴകിയില്ല, അവരുടെ കാൽ വീങ്ങിയതുമില്ല.
22 Du gav dem riker og folk, som du skiftet ut til dem på alle kanter; de tok i eie det land som tilhørte Sihon, kongen i Hesbon, og det land som tilhørte Og, kongen i Basan.
൨൨അങ്ങ് അവർക്ക് രാജ്യങ്ങളെയും ജാതികളെയും അതിർതിരിച്ച് വിഭാഗിച്ചു കൊടുത്തു; അവർ ഹെശ്ബോൻ രാജാവായ സീഹോന്റെ ദേശവും ബാശാൻരാജാവായ ഓഗിന്റെ ദേശവും കൈവശമാക്കി.
23 Du gjorde deres barn tallrike som himmelens stjerner og førte dem inn i det land som du hadde lovt deres fedre at de skulde komme inn i og ta i eie.
൨൩അങ്ങ് അവരുടെ മക്കളെ ആകാശത്തിലെ നക്ഷത്രങ്ങളെപ്പോലെ വർദ്ധിപ്പിച്ചു; കൈവശമാക്കുവാൻ അവരുടെ പൂര്‍വ്വ പിതാക്കന്മാരോട് അങ്ങ് അരുളിച്ചെയ്തിരുന്ന ദേശത്തക്ക് അവരെ കൊണ്ടുവന്നു.
24 Så kom da deres barn og tok landet i eie, og du ydmyket landets innbyggere, kana'anittene, for dem og gav dem i deres hånd, både kongene og folkene der i landet, så de kunde gjøre med dem som de vilde.
൨൪അങ്ങനെ അവരുടെ മക്കൾ ചെന്ന് ദേശത്തെ കൈവശമാക്കി; ദേശനിവാസികളായ കനാന്യരെ അങ്ങ് കീഴ്പെടുത്തി, അവരെയും അവരുടെ രാജാക്കന്മാരെയും ദേശത്തെ ജാതികളെയും തങ്ങൾക്ക് ബോധിച്ചതുപോലെ ചെയ്യുവാൻ അവരുടെ കയ്യിൽ ഏല്പിച്ചുകൊടുത്തു.
25 De inntok faste byer og vant sig fruktbar jord og tok huser til eie som var fulle av alle gode ting, og uthugne brønner, vingårder og oljetrær og frukttrær i mengde; og de åt og blev mette og fete og gjorde sig til gode ved din store godhet.
൨൫അവർ ഉറപ്പുള്ള പട്ടണങ്ങളും ഫലപുഷ്ടിയുള്ള ദേശവും പിടിച്ചു; എല്ലാ നല്ലവസ്തുക്കളും നിറഞ്ഞ വീടുകളും വെട്ടിയുണ്ടാക്കിയ കിണറുകളും മുന്തിരിത്തോട്ടങ്ങളും ഒലിവുതോട്ടങ്ങളും അനവധി ഫലവൃക്ഷങ്ങളും കൈവശമാക്കി; അവർ തിന്ന് തൃപ്തിപ്പെട്ട് പുഷ്ടിയുള്ളവരായി അങ്ങയുടെ വലിയ നന്മയിൽ സന്തോഷിച്ചു.
26 Men de blev gjenstridige og satte sig op imot dig og kastet din lov bak sin rygg; de drepte dine profeter, som vidnet for dem og vilde føre dem tilbake til dig; og de gjorde sig skyldige i store bespottelser.
൨൬എന്നിട്ടും അവർ അനുസരണക്കേട് കാണിച്ച് അങ്ങയോട് മത്സരിച്ച് അങ്ങയുടെ ന്യായപ്രമാണം തങ്ങളുടെ പുറകിൽ എറിഞ്ഞുകളഞ്ഞു; അവരെ അങ്ങയിലേയ്ക്ക് തിരിക്കുവാൻ അവരോട് സാക്ഷ്യംപറഞ്ഞ അങ്ങയുടെ പ്രവാചകന്മാരെ അവർ കൊന്ന് വലിയ ക്രോധകാരണങ്ങൾ ഉണ്ടാക്കി.
27 Da gav du dem i deres fienders hånd, og de plaget dem; men når de i sin nød ropte til dig, hørte du det fra himmelen, og i din store barmhjertighet gav du dem frelsere, som utfridde dem av deres fienders hånd.
൨൭ആകയാൽ അങ്ങ് അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിച്ചു; അവർ അവരെ പീഡിപ്പിച്ചു; അവരുടെ കഷ്ടകാലത്ത് അവർ അങ്ങയോട് നിലവിളിച്ചപ്പോൾ അങ്ങ് സ്വർഗ്ഗത്തിൽനിന്ന് കേട്ട് അങ്ങയുടെ മഹാകരുണ നിമിത്തം അവർക്ക് രക്ഷകന്മാരെ നൽകി; അവർ അവരുടെ ശത്രുക്കളുടെ കയ്യിൽനിന്ന് അവരെ രക്ഷിച്ചു.
28 Men når de så kom til ro, gjorde de atter det som var ondt i dine øine, og du overlot dem i deres fienders hånd, så de hersket over dem; men når de så atter ropte til dig, hørte du det fra himmelen og utfridde dem i din barmhjertighet gang på gang.
൨൮അവർക്ക് സ്വസ്ഥത ലഭിച്ചപ്പോൾ അവർ വീണ്ടും അങ്ങേക്ക് അനിഷ്ടമായത് ചെയ്തു; അതുകൊണ്ട് അങ്ങ് അവരെ അവരുടെ ശത്രുക്കളുടെ കയ്യിൽ ഏല്പിക്കുകയും അവർ അവരുടെ മേൽ ഭരണം നടത്തുകയും ചെയ്തു; അവർ തിരിഞ്ഞ് അങ്ങയോട് നിലവിളിച്ചപ്പോൾ അങ്ങ് സ്വർഗ്ഗത്തിൽനിന്ന് കേട്ട് അങ്ങയുടെ കരുണയാൽ പലപ്രാവശ്യവും അവരെ വിടുവിച്ചു.
29 Du vidnet for dem og vilde omvende dem til din lov; men de var overmodige og hørte ikke på dine bud, de syndet mot dine lover, de som mennesket lever ved når han gjør efter dem; i sin gjenstridighet satte de skulderen imot; de var hårdnakkede og vilde ikke høre.
൨൯അവരെ അങ്ങയുടെ ന്യായപ്രമാണത്തിലേയ്ക്ക് തിരിച്ച് വരുത്തേണ്ടതിന് അങ്ങ് അവരോട് സാക്ഷീകരിച്ചു; എന്നിട്ടും അവർ അഹങ്കരിക്കുകയും, അനുസരിച്ച് നടക്കുന്നവർക്ക് ജീവൻ നൽകുന്ന അങ്ങയുടെ കല്പനകൾ കേൾക്കാതെ അങ്ങയുടെ വിധികൾക്ക് വിരോധമായി പാപം ചെയ്കയും എതിർത്തുനിന്ന് ദുശ്ശാഠ്യം കാണിച്ച് അനുസരണമില്ലാത്തവരാകുകയും ചെയ്തു.
30 I mange år bar du over med dem og vidnet for dem ved din Ånd gjennem dine profeter; men de vendte ikke øret til, og du gav dem i fremmede folks hånd.
൩൦അങ്ങ് ഏറിയ സംവത്സരം അവരോട് ക്ഷമിച്ച് അങ്ങയുടെ ആത്മാവിനാൽ അങ്ങയുടെ പ്രവാചകന്മാർ മുഖാന്തരം അവരോട് സാക്ഷീകരിച്ചു; എന്നാൽ അവർ ശ്രദ്ധിച്ചില്ല; അതുകൊണ്ട് അങ്ങ് അവരെ ദേശത്തെ ജനതകളുടെ കയ്യിൽ ഏല്പിച്ചുകൊടുത്തു.
31 Men i din store barmhjertighet gjorde du ikke aldeles ende på dem og forlot dem ikke; for du er en nådig og barmhjertig Gud.
൩൧എങ്കിലും അങ്ങയുടെ മഹാകരുണ നിമിത്തം അങ്ങ് അവരെ നിർമ്മൂലമാക്കിയില്ല, ഉപേക്ഷിച്ചുകളഞ്ഞതുമില്ല; അങ്ങ് കൃപയും കരുണയുമുള്ള ദൈവമല്ലോ.
32 Og nu, vår Gud, du store, veldige og forferdelige Gud, du som holder din pakt og bevarer din miskunnhet, la det ikke tykkes dig ringe alt det onde som har rammet oss, våre konger, våre høvdinger, våre prester, våre profeter, våre fedre og alt ditt folk, fra assyrerkongenes dager til den dag idag!
൩൨ആകയാൽ ദൈവമേ, നിയമവും കൃപയും പാലിക്കുന്നവനായി വലിയവനും ബലവാനും ഭയങ്കരനുമായ ഞങ്ങളുടെ ദൈവമേ, അശ്ശൂർ രാജാക്കന്മാരുടെ കാലം മുതൽ ഇന്നുവരെ ഞങ്ങൾക്കും ഞങ്ങളുടെ രാജാക്കന്മാർക്കും പ്രഭുക്കന്മാർക്കും പുരോഹിതന്മാർക്കും പ്രവാചകന്മാർക്കും ഞങ്ങളുടെ പിതാക്കന്മാർക്കും അങ്ങയുടെ സർവ്വജനത്തിനും നേരിട്ട കഷ്ടങ്ങളൊക്കെയും അങ്ങേക്ക് ലഘുവായി തോന്നരുതേ.
33 Du er rettferdig i alt det som er kommet over oss; for du har vist trofasthet, men vi har vært ugudelige.
൩൩എന്നാൽ ഞങ്ങൾക്ക് ഭവിച്ചതിൽ ഒക്കെയും അങ്ങ് നീതിമാൻ തന്നേ; അങ്ങ് വിശ്വസ്തത കാണിച്ചിരിക്കുന്നു; ഞങ്ങളോ ദുഷ്ടത പ്രവർത്തിച്ചിരിക്കുന്നു.
34 Våre konger, våre høvdinger, våre prester og våre fedre har ikke gjort efter din lov; de har ikke hørt på dine bud og på de vidnesbyrd du lot bli dem til del.
൩൪ഞങ്ങളുടെ രാജാക്കന്മാരും പ്രഭുക്കന്മാരും പുരോഹിതന്മാരും ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാരും അങ്ങയുടെ ന്യായപ്രമാണം അനുസരിച്ച് നടന്നിട്ടില്ല; അങ്ങയുടെ കല്പനകളും അങ്ങ് അവരോട് സാക്ഷീകരിച്ച സാക്ഷ്യങ്ങളും പ്രമാണിച്ചിട്ടുമില്ല.
35 Og enda de levde i sitt eget rike, og du hadde gitt dem så meget godt og overlatt dem dette vide og fruktbare land, tjente de dig ikke og vendte ikke om fra sine onde gjerninger.
൩൫അവർ തങ്ങളുടെ രാജത്വത്തിലും അങ്ങ് അവർക്ക് കൊടുത്ത വലിയ നന്മകളിലും അങ്ങ് അവർക്ക് അധീനമാക്കിക്കൊടുത്ത വിശാലതയും ഫലപുഷ്ടിയുമുള്ള ദേശത്തിലും അങ്ങയെ സേവിച്ചിട്ടില്ല; തങ്ങളുടെ ദുഷ്പ്രവൃത്തികൾ വിട്ട് തിരിഞ്ഞിട്ടുമില്ല.
36 Se, vi er idag træler - vi er træler i det land du gav våre fedre, forat de skulde ete dets frukt og dets gode ting,
൩൬ഇതാ, ഞങ്ങൾ ഇന്ന് ദാസന്മാർ; അങ്ങ് ഞങ്ങളുടെ പൂര്‍വ്വ പിതാക്കന്മാർക്ക് ഫലവും ഗുണവും അനുഭവിക്കുവാൻ കൊടുത്ത ഈ ദേശത്ത് തന്നെ ഇതാ, ഞങ്ങൾ ദാസന്മാരായിരിക്കുന്നു.
37 og sin rike grøde bærer det for de konger som du satte over oss for våre synders skyld, og de råder over våre legemer og vårt fe efter eget tykke. Vi er i stor nød.
൩൭ഞങ്ങളുടെ പാപങ്ങൾ നിമിത്തം അങ്ങ് ഞങ്ങളുടെമേൽ ആക്കിയിരിക്കുന്ന രാജാക്കന്മാർ അതിലെ വിളവുകൾ എടുക്കുന്നു; അവർ തങ്ങൾക്ക് ബോധിച്ചതുപോലെ ഞങ്ങളിലും ഞങ്ങളുടെ കന്നുകാലികളിലും അധികാരം നടത്തുന്നു; ഞങ്ങൾ വലിയ കഷ്ടത്തിലും ആയിരിക്കുന്നു.
38 På grunn av alt dette gjorde vi en fast pakt og skrev den op; skrivelsen blev forsynt med segl og underskrevet av våre høvdinger, våre levitter og våre prester.
൩൮ഇതൊക്കെയും ഓർത്ത് ഞങ്ങൾ സ്ഥിരമായോരു ഉടമ്പടി എഴുതുന്നു; ഞങ്ങളുടെ പ്രഭുക്കന്മാരും ലേവ്യരും പുരോഹിതന്മാരും അതിന് മുദ്രയിടുന്നു”.

< Nehemias 9 >