< Ozeasza 7 >

1 Gdy leczyłem Izraela, wtedy odkryła się nieprawość Efraima i niegodziwość Samarii, bo postępują kłamliwie; złodziej włamuje się do środka, rozbójnicy rabują na zewnątrz.
ഞാൻ യിസ്രായേലിനെ ചികിത്സിക്കുമ്പോൾ, എഫ്രയീമിന്റെ അകൃത്യവും ശമര്യയുടെ ദുഷ്ടതയും വെളിപ്പെട്ടുവരുന്നു; അവർ വ്യാജം പ്രവർത്തിക്കുന്നു; അകത്ത് കള്ളൻ കടക്കുന്നു; പുറത്ത് കവർച്ചക്കാരുടെ കൂട്ടം കൊള്ളയിടുന്നു.
2 A nie myślą w swoim sercu, [że] pamiętam o całej ich niegodziwości; [a] teraz ich czyny osaczają ich [i] są przed moim obliczem.
അവരുടെ സകല ദുഷ്ടതയും ഞാൻ ഓർക്കുന്നു എന്ന് അവർ മനസ്സിൽ ചിന്തിക്കുന്നില്ല; ഇപ്പോൾ അവരുടെ സ്വന്തപ്രവൃത്തികൾ അവരെ ചുറ്റിയിരിക്കുന്നു; അവ എന്റെ മുമ്പാകെ ഇരിക്കുന്നു.
3 Króla rozweselają swoją niegodziwością, a książąt swymi kłamstwami.
അവർ ദുഷ്ടതകൊണ്ട് രാജാവിനെയും ഭോഷ്കുകൊണ്ട് പ്രഭുക്കന്മാരെയും സന്തോഷിപ്പിക്കുന്നു.
4 Wszyscy cudzołożą, [są] jak piec rozpalony od piekarza, [który] przestaje czuwać, gdy zaczynił ciasto, aż się zakwasi.
അവർ എല്ലാവരും വ്യഭിചാരികൾ ആകുന്നു; അപ്പക്കാരൻ ചൂടാക്കുന്ന അപ്പക്കൂടുപോലെ അവർ ഇരിക്കുന്നു; മാവു കുഴച്ചതുമുതൽ അത് പുളിക്കുവോളം അപ്പക്കാരൻ തീ കത്തിക്കാതിരിക്കുന്നതുപോലെ.
5 W dniu naszego króla książęta wprawili [go] w chorobę bukłakami wina, tak że wyciągał swoją rękę wraz z szydercami.
നമ്മുടെ രാജാവിന്റെ ദിവസത്തിൽ പ്രഭുക്കന്മാർക്ക് വീഞ്ഞിന്റെ ലഹരിയാൽ ദീനം പിടിക്കുന്നു; അവൻ പരിഹാസികളോടുകൂടി കൈ നീട്ടുന്നു.
6 Bo przygotowali swe serce do zasadzek jak rozpalony piec. Ich piekarz śpi całą noc, a rano płonie jak płomień ognia.
അവർ പതിയിരിക്കുന്ന സമയത്ത് തങ്ങളുടെ ഹൃദയത്തെ അപ്പക്കൂടുപോലെ ഒരുക്കിയിരിക്കുന്നു; അവരുടെ അപ്പക്കാരൻ രാത്രിമുഴുവനും ഉറങ്ങുന്നു; രാവിലെ അത് ജ്വലിക്കുന്ന തീപോലെ കത്തുന്നു.
7 Wszyscy są rozpaleni jak piec i pożerają swoich sędziów; wszyscy ich królowie upadli. Nie ma wśród nich [nikogo], kto by wołał do mnie.
അവരെല്ലാം അപ്പക്കൂടുപോലെ ചൂടുപിടിച്ച്, തങ്ങളുടെ ന്യായാധിപതിമാരെ തിന്നുകളയുന്നു; അവരുടെ രാജാക്കന്മാർ എല്ലാം വീണുപോയിരിക്കുന്നു; അവരുടെ ഇടയിൽ എന്നോട് അപേക്ഷിക്കുന്നവൻ ആരുമില്ല.
8 Efraim zmieszał się z narodami; Efraim jest [jak] podpłomyk nieodwrócony.
എഫ്രയീം ജനതയോട് ഇടകലർന്നിരിക്കുന്നു; എഫ്രയീം മറിച്ചിടാത്ത ദോശ ആകുന്നു.
9 Obcy pochłonęli jego siłę, a on [o tym] nie wie; siwizna przyprószyła mu włosy, ale on tego nie dostrzega.
അന്യജനത അവന്റെ ബലം തിന്നുകളഞ്ഞെങ്കിലും അവൻ അറിയുന്നില്ല; അവന്റെ തല അവിടവിടെ നരച്ചിരിക്കുന്നു എങ്കിലും അവൻ അത് അറിയുന്നില്ല.
10 I [choć] pycha Izraela świadczy przeciwko niemu, to nie nawracają się do PANA, swego Boga, ani go w tym wszystkim nie szukają.
൧൦യിസ്രായേലിന്റെ അഹംഭാവം അവന്റെ മുഖത്ത് പ്രകടമായിരിക്കുന്നു; എന്നാൽ അവർ തങ്ങളുടെ ദൈവമായ യഹോവയുടെ അടുക്കൽ മടങ്ങിവന്നിട്ടില്ല; ഈ കാര്യങ്ങളിൽ അവനെ അന്വേഷിച്ചിട്ടും ഇല്ല.
11 Efraim stał się jak głupia gołębica bez serca. Przyzywają Egipt, uciekają [do] Asyrii.
൧൧എഫ്രയീം ബുദ്ധികെട്ട പൊട്ടപ്രാവുപോലെ ആകുന്നു; അവർ ഈജിപ്റ്റിനെ വിളിക്കുകയും അശ്ശൂരിലേക്ക് പോകുകയും ചെയ്യുന്നു.
12 Gdy odejdą, rozciągnę na nich swoją sieć, ściągnę ich jak ptactwo niebieskie; ukarzę ich, jak im mówiono o tym w ich zgromadzeniu.
൧൨അവർ പോകുമ്പോൾ ഞാൻ എന്റെ വല അവരുടെ മേൽ വീശും; ഞാൻ അവരെ ആകാശത്തിലെ പറവകളെപ്പോലെ താഴെ വരുത്തും; അവരുടെ സഭയിൽ കേൾപ്പിച്ചതുപോലെ ഞാൻ അവരെ ശിക്ഷിക്കും.
13 Biada im, bo uciekli ode mnie! [Niech spadnie] na nich spustoszenie, gdyż wystąpili przeciwko mnie. Chociaż ich odkupiłem, oni mówili kłamstwa przeciwko mnie.
൧൩അവർ എന്നെ വിട്ട് ഓടിപ്പോയതുകൊണ്ട് അവർക്ക് അയ്യോ കഷ്ടം; അവർ എന്നോട് അതിക്രമം ചെയ്തതുകൊണ്ട് അവർക്ക് നാശം; ഞാൻ അവരെ വീണ്ടെടുക്കുവാൻ വിചാരിച്ചിട്ടും അവർ എന്നോട് ഭോഷ്ക് സംസാരിക്കുന്നു.
14 I nie wołają do mnie ze swego serca, gdy wyją na swoich łożach. Wprawdzie dla zboża i moszczu gromadzą się, ale ode mnie odstępują.
൧൪അവർ ഹൃദയപൂർവ്വം എന്നോട് നിലവിളിക്കാതെ കിടക്കയിൽവച്ച് അലമുറയിടുന്നു; അവർ ധാന്യവും വീഞ്ഞും നിമിത്തം ഒന്നിച്ചുകൂടുന്നു; അവർ എന്നോട് മത്സരിക്കുന്നു.
15 Choć opatrzyłem i wzmocniłem ich ramiona, oni obmyślają zło przeciwko mnie.
൧൫ഞാൻ അവരെ അഭ്യസിപ്പിച്ച് അവരുടെ ഭുജങ്ങളെ ബലപ്പെടുത്തിയിട്ടും, അവർ എന്റെ നേരെ ദോഷം നിരൂപിക്കുന്നു.
16 Zawracają, [ale] nie do Najwyższego. Są jak łuk zawodny; ich książęta polegną od miecza z powodu zapalczywości swego języka. To wystawi ich na pośmiewisko w ziemi Egiptu.
൧൬അവർ മടങ്ങിവരുന്നു, അത്യുന്നതനായ ദൈവത്തിന്റെ അടുക്കലേക്ക് അല്ലതാനും; അവർ വഞ്ചനയുള്ള വില്ലുപോലെ ആകുന്നു; അവരുടെ പ്രഭുക്കന്മാർ നാവിന്റെ ക്രോധം നിമിത്തം വാളുകൊണ്ട് വീഴും; അത് ഈജിപ്റ്റ് ദേശത്ത് അവർക്ക് പരിഹാസഹേതുവായിത്തീരും.

< Ozeasza 7 >